Tuesday, February 8, 2011

സുഖമാണോ ..

സുഖാണോ കുട്ട്യേ  ..?
എന്നാലും ഇപ്പോഴെങ്കിലും വരാന്‍ തോന്നീലോ ..
അതന്നെ വല്ല്യ കാര്യം !
ഉണ്ടിട്ടു പോകാട്ടോ ..
മാമ്പഴപുളിശ്ശേരീം ഇടിച്ചക്കത്തോരനും ഉപ്പുമാങ്ങേം കാളനും എല്ലാമുണ്ട് .
ഊണ് കഴിഞ്ഞു ഒന്ന് മുറുക്കിത്തുപ്പാന്‍ തളിര്‍ വെറ്റിലേം വാസനചുണ്ണാമ്പും അടക്കയും എല്ലാം ചെല്ലത്തില്‍ കാണുട്ടോ..
പിന്നെ മൂവാണ്ടന്‍ ചോട്ടില്‍ കോസടിയില്‍ ഒന്ന് ഉച്ച മയങ്ങേം ചെയ്യാം .
എന്നാല്‍ ഞാന്‍ ഊണോരുക്കട്ടെ..
ആ തെക്കേതിലെ കള്ളി പൂച്ചയെ പേടിച്ചു എല്ലാം പൂട്ടി വെച്ചിരിക്ക്യാ ..
എന്നാല്‍ വാതിലൊന്നു തുറക്കട്ടെ ..
അയ്യോ ..
പാസ്‌വേഡ് മറന്നു പോയീലോ !
എന്റെ കാവിലമ്മേ ..
ഇനി എന്ത് ചെയ്യും ഞാന്‍ ?
ന്റെ വീട് എങ്ങനെ തുറക്കും ഞാന്‍ !
അയ്യോ ഉണ്ണീ ..
മുത്തശ്ശി ക്ക് തല ചുറ്റുണൂലോ..
ഇന്നേ ഒന്ന് താങ്ങി ഇരുത്താ..
ഞാന്‍ പിന്നെ .............
**********
  

5 comments:

  1. അബ്രക്ക ഡബ്ര , ഓപണ്‍ സീസേം

    ReplyDelete
  2. nice..
    forget password? link illarunno veedinte ummaarth??

    ReplyDelete
  3. പാസ് വേര്‍ഡ്‌ അല്ലെ മറന്നുള്ളൂ... അത് വീണ്ടെടുക്കാന്‍ വഴിയുണ്ട് യൂസര്‍ നെയിം മറക്കുന്ന സ്റെജില്‍ ആയില്ലല്ലോ ഭാഗ്യം ...;)

    ReplyDelete